fbpx
ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ്

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ്

healthy eating plate

 

ദിവസവും  1200 കലോറി കൃത്യമായി കഴിക്കണമെന്ന് നിർദേശിക്കുന്ന നൂറു കണക്കിന് ലേഖനങ്ങൾ വായിച്ചതിനു ശേഷം നിങ്ങൾ ആശയകുഴപ്പത്തിലാവുന്നുണ്ടോ?  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് തിരഞ്ഞെടുക്കുവാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ ഒരു പരിഹാരം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇനി മറ്റൊന്നും നോക്കേണ്ട! ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.

ഈ ലേഖനത്തിൽ ഞാൻ വിശദീകരിക്കുന്നത്‌ ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവടങ്ങളിൽ നിന്ന് വിദഗ്ധർ വികസിപ്പിച്ചെടുത്ത വളരെ പ്രശസ്തമായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയാണ് “ആരോഗ്യകരമായ ഭക്ഷണ പാത്രം”.

ഈ ലേഖനം വായിച്ചതിന് ശേഷം, നിങ്ങൾക്ക്:

 1. മാർക്കറ്റിൽ നിന്നും ലഭ്യമായ ഏറ്റവും മികച്ച ഭക്ഷണം തിരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് കഴിയും.
 2. എത്ര കലോറിയുണ്ടാവുമെന്ന്  (Calorie) നോക്കി സമയം ചെലവഴിക്കാതെ എല്ലാ ആഹാരവും ആരോഗ്യകരമായ വിധത്തിൽ  എങ്ങനെ ആസൂത്രണം ചെയ്യാൻ കഴിയും എന്ന് സ്വയം പര്യാപ്തമാകും .
 3. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം ഒപ്പം അമിതഭാരം, അർബുദം തുടങ്ങിവയിൽ നിന്നും അകന്നു നിൽക്കുവാൻ സാധിക്കും .
 4. ഫലപ്രദമായതും, ആരോഗ്യകരമായ ജീവിതം നയിക്കുവാനും സാധിക്കും..

ഇത് തുടരുവാൻ താൽപ്പര്യമുണ്ടോ? ചില ലളിതമായ ചോദ്യങ്ങൾക്ക് നമ്മുക്ക് ഉത്തരം നൽകാം.

എന്താണ് “ആരോഗ്യകരമായ ഭക്ഷണം പാത്രം”?

ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ വിദഗ്ദ്ധരുടെ സംഘം സൃഷ്ടിച്ച ഒരു സാങ്കല്പിക പാത്രമാണ് ആരോഗ്യകരമായ ഭക്ഷണ പാത്രം. എല്ലാ ആഹാരത്തിലും വിവിധ പോഷകങ്ങളിലെ അനുപാതങ്ങൾ ഈ പാത്രത്തിൽ കാണിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ആശയം നന്നായി മനസ്സിലാക്കാൻ മുകളിലെ ചിത്രം കാണുക.

ധാന്യങ്ങൾ, നിറമുള്ള വൈവിധ്യമാർന്ന പച്ചക്കറികൾ, പിന്നെ മത്സ്യം, കോഴി, അണ്ടിപ്പരിപ്പ്, പയർവർഗങ്ങൾ തുടങ്ങിയവയിൽ അടങ്ങിയ പ്രോട്ടീൻ എന്നിവ തിരഞ്ഞെടുക്കുവാൻ ‘ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ’ സഹായം കൊണ്ട് ഒരു ഉപഭോക്താവിന് ഉചിതമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണ പാത്രം എന്ന ആശയം പൂർണമായും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഇനി നമ്മുക്ക് കുറച്ചു കൂടി വിശദമായി ഇതിന്റെ ഘടകങ്ങളിലേക്ക്‌ പോകാം. :-

ധാന്യങ്ങൾ:  ഭക്ഷണ പാത്രത്തിന്റെ കാല്‍ഭാഗം ധാന്യങ്ങൾ ആയിരിക്കണം. നിങ്ങളുടെ ഇഷ്ട ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ രുചിയുടെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെയും അടിസ്ഥാനത്തിലാണ്. ശുദ്ധീകരിച്ചതും മിനുക്കിയതുമായ ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം, ധാന്യങ്ങൾ കഴിക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുക. ഗോതമ്പു റൊട്ടി, തവിടുള്ള അരി, ഗോതമ്പുകൊണ്ടുണ്ടാക്കിയ പാസ്ത എന്നിവ തവിട് കളയാത്ത ധാന്യങ്ങളുടെ ഉദാഹരണങ്ങളാണ്. ഇന്ന് ഇന്ത്യൻ വിപണിയിൽ കൂടുതൽ ജനപ്രിയമായ വെള്ള അരിയും, മൈദാ കൊണ്ടുണ്ടാക്കിയ റൊട്ടിയും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക.

കൊഴുപ്പ്‌: ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ മുകളിൽ ഇടതുവശത്തായി ഒരു ചെറിയ കുപ്പി കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഏക-അപൂരിത അമ്ല കൊഴുപ്പ് അടങ്ങിയ സമ്പന്ന എണ്ണകൾ അഥവാ മോണോ -സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (Mono-Saturated Fatty Acid)  അടങ്ങിയ പാചക എണ്ണകളായ ഒലിവ് എണ്ണ, കനോല എണ്ണ കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുക,  വെണ്ണ, വനസ്പതി മുതലായവ ഉപേക്ഷിക്കുക. വറുത്തതിലും, പൊരിച്ചതിലും അടങ്ങിയിട്ടുള്ള ട്രാൻസ്-കൊഴുപ്പുകളുള്ള (Trans-Fat) ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണം. മലയാളികൾക്ക് വറുത്തതും പൊരിച്ചതുമായിട്ടുള്ള മത്സ്യങ്ങൾ ഒഴിവാക്കാൻ സാധിക്കാത്ത വിധം ഭക്ഷണ രീതിയുടെ ഭാഗമായി മാറീട്ടുണ്ട്. ഈ ദുശ്ശീലം എത്രയും പെട്ടന്ന് നിർത്തിയാൽ അത്രെയും നല്ലത്. മത്സ്യങ്ങൾ വേവിച്ചിട്ടോ കറിവെച്ചിട്ടോ ഭക്ഷിക്കുന്നതിന് കുഴപ്പമില്ല.

ആരോഗ്യകരമായ പ്രോട്ടീനുകൾ: ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ മറ്റൊരു കാൽഭാഗം പ്രോടീനുകളാണ് കൈവരിക്കുന്നത്. പ്രൊറ്റീന്റെ മികച്ച ഉറവിടമായ പയർ-പരിപ്പ് വർഗ്ഗങ്ങൾ, കശുവണ്ടി, മത്സ്യം, ഇറച്ചി തുടങ്ങിയവ  ശരിയായ അളവിൽ ഉപയോഗിക്കുക.  ചുവന്നതും സംസ്കരിച്ചതുമായ ഇറച്ചികൾ ഒഴുവാക്കുക. വറുത്ത മാംസം (KFC), പൊരിച്ച മത്സ്യം (ദക്ഷിണേന്ത്യയിൽ ജനപ്രീതിയുള്ള) എന്നിവ ഒഴിവാക്കണം. ചുവന്ന മാംസം, ചീസ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

പച്ചക്കറികൾ: ഭക്ഷണ പാത്രത്തിൽ ഏറ്റവും കൂടുതൽ ഭാഗം കൈവരിക്കുന്നത് പച്ചക്കറികളാണ്. കൂടുതൽ വൈവിധ്യമാർന്ന പച്ചക്കറികൾ നിങ്ങൾ കഴിക്കുകയാണെങ്കിൽ ഏറെ ഉത്തമം. നാരുകളുള്ള ഇലക്കറികൾ ധാരാളം കഴിക്കുക. പച്ചയായ അല്ലെങ്കിൽ ആവിയിൽ വെച്ച പച്ചക്കറികൾ തന്നെയോ അതെല്ലെങ്കിൽ ഒലിവു എണ്ണയുടെ കുറിച്ച് തുള്ളികൾ  അല്പം ഉറ്റിച്ച സലാഡ് പോലെയോ കഴിക്കാം. ഉരുളക്കിഴങ്ങും ഫ്രഞ്ചു ഫ്രൈകളും പച്ചക്കറിയുടെ ഭാഗമാണെന്ന് കണക്കാക്കുന്നില്ല.

പഴങ്ങള്‍: നിങ്ങൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ എല്ലാ നിറങ്ങളുള്ള പഴങ്ങളും പതിവായി അടങ്ങിയിരിക്കണം. എല്ലാ പഴങ്ങളും ധാരാളം വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ, അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ്. ശുദ്ധമായതും സീസണിൽ ഉള്ള പഴങ്ങൾ കഴിക്കുന്നതാണ് അഭികാമ്യം. പഴങ്ങളുടെ ജ്യൂസ് ഉപഭോഗം ദിവസം ഒരു ചെറിയ ഗ്ലാസിൽ പരിമിതപ്പെടുത്തി വേണം കുടിക്കാൻ. 

കുടിവെള്ളം: നിങ്ങൾ കഴിക്കുന്ന ആഹാരത്തിൻറെ ഒരു പ്രധാന അവശ്യ ഭാഗമാണ് വെള്ളം. ആഹാരത്തിന് ശേഷവും ശുദ്ധജലം കുടിക്കുന്നത് ആരോഗ്യ ഭക്ഷണ പാത്രം ശുപാർശ ചെയ്യുന്നു.  കാർബണേറ്റഡ് പാനീയങ്ങൾ (സോഡകൾ), പഞ്ചസാരയുള്ള അഥവാ മധുരം ചേർത്തതായ വെള്ളവും എന്നിവ ഒഴിവാക്കുക. മറ്റ് പാനീയങ്ങളായ കുറഞ്ഞ അളവിലുള്ള ചായയും കാപ്പിയും കുഴപ്പമില്ല. എന്നാൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് പരിമിതമാക്കണം. ഹാർവാർഡ് വിദഗ്ദ്ധർ, പാലും മറ്റു ക്ഷീരോല്പന്നങ്ങളും ഒരു ദിവസം, ഒന്ന് മുതൽ രണ്ട് തവണ വരെ മാത്രം  ഉപഭോഗം പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. കാരണം ഇവ അമിതമായി ഉപയോഗിച്ചാൽ ചെറിയ പ്രയോജനവും കൂടുതൽ ദോഷകരവുമാണെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യ ഭക്ഷണ പാത്ര ചിത്രത്തിന്റെ താഴെ ഇടതുവശത്തായി, ശാരീരിക പ്രവർത്തനത്തിന് ഊന്നൽ നൽകുന്ന “ഓടുന്ന മനുഷ്യൻ” പടം നിങ്ങൾക്ക് കാണാൻ കഴിയും.

ആരോഗ്യ ഭക്ഷണ പാത്രത്തിൽ കാണിച്ചിരിക്കുന്ന വിഭാഗങ്ങളുടെ ആപേക്ഷിക വലിപ്പം, കലോറി അല്ലെങ്കിൽ വ്യാപ്‌തി അടിസ്ഥാനമാക്കിയിട്ടുള്ളതാണോ?

ആരോഗ്യ ഭക്ഷണ പാത്രത്തിൽ കാണിച്ചിരിക്കുന്ന വിഭാഗങ്ങളുടെ ആപേക്ഷിക വലിപ്പം എന്ന് പറയുന്നത് ഓരോ ഭക്ഷ്യ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട ആപേക്ഷിക അനുപാതം എത്രയെന്നത് ലളിതമായി കാണിക്കുന്നു എന്ന് മാത്രം. കാരണം അത് ഓരോ വ്യക്തികൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ കലോറിയുടെ നിശ്ചിത എണ്ണം അല്ലെങ്കിൽ ഓരോ പ്രതിദിന ഉപഭോഗത്തിന്റെ അളവ് നിർദ്ദേശിക്കുന്നില്ല. ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ലക്ഷ്യമെന്ന് പറയുന്നത് മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ ഒരു ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം ശുപാർശ ചെയ്യുക മാത്രമാണ്.

ഭക്ഷണത്തിൻറെ അളവുകളേക്കാൾ ഭക്ഷണത്തിൻറെ നിലവാരത്തിനാണ് ഈ പാത്രം പ്രാധാന്യം നൽകുന്നത്. ധാന്യങ്ങൾ, പച്ചക്കറികൾ, ആരോഗ്യമുള്ള പ്രോട്ടീൻ, പഴങ്ങൾ, എണ്ണകൾ എന്നിവയെല്ലാം ദഹനം കഴിഞ്ഞാൽ കാർബോഹൈഡ്രേറ്റ്സ് ഉത്പാദിപ്പിക്കുന്നു.  നിങ്ങൾ എത്രമാത്രം കാർബോഹൈഡ്രേറ്റ് കഴിക്കുന്നു (ഉയർന്നതോ അല്ലെങ്കിൽ കുറഞ്ഞതോ ആയിക്കോട്ടെ) എന്നല്ല, മറിച്ച്‌ നിങ്ങൾ എന്ത് തരത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നു എന്നാണ്‌ പ്രധാനം.  മുകളിൽ പാത്രത്തിന്റെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ ചില നല്ല സ്രോതസ്സുകളുള്ള കാർബോഹൈഡ്രേറ്റ്സ്‍മുണ്ട് , ഫ്രഞ്ച് ഫ്രെയ്സസ്, ശീതളപാനീയങ്ങൾ, ഉരുളക്കിഴങ്ങു തുടങ്ങി മോശമായ സ്രോതസ്സുകളിൽ നിന്നുള്ള കാർബോഹൈഡ്രേറ്റ്സ്‍മുണ്ട് .

ഇനി ഒരു നാടൻ ആരോഗ്യ ഭക്ഷണ പാത്രം

ധാന്യങ്ങളും പയറു വർഗ്ഗങ്ങളും ഇന്ത്യക്കാർക്ക് വളരെയേറെ ഇഷ്ടവിഭവമാണ്. ഒരു ശരാശരി ഇന്ത്യക്കാരുടെ ആഹാരക്രമത്തിൽ ഭൂരിഭാഗവും ഈ രണ്ടു ഭക്ഷണ വിഭാഗങ്ങളാണുണ്ടാവുക. കുറഞ്ഞ കാര്ബോഹൈഡ്രേറ്റ് ആഹാരക്രമത്തിന്റെ ധാരണ എല്ലായ്പ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് കാരണം, ഒരു ഇന്ത്യക്കാരൻ എത്ര കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് കഴിക്കണം എന്ന് ഇന്റർനെറ്റിലും മാസികയിലുമായി നിരവധി ലേഖനങ്ങളുണ്ട്. സന്തോഷ വാർത്തയെന്ന് പറയട്ടെ ഹാർവാർഡിന്റെ ആരോഗ്യകരമായ ഭക്ഷണ പാത്രത്തിൽ പറയുന്ന നിർദ്ദേശങ്ങൾ വളരെ എളുപ്പത്തിൽ ഒരു ഇന്ത്യക്കാരുടെ ആഹാരക്രമത്തിൽ ഉൾപെടുത്താൻ പറ്റും.

ചോറും കറിയും: വെള്ള അരി ഉപയോഗിക്കുന്നതിന് പകരം തവിടോടുകൂടിയ അരി ഉപയോഗിക്കുക. കറികൾ, സലാഡ് എന്നിവയിൽ ആനുപാതികമായി പച്ചക്കറികൾ ചേർക്കുക. അതിന്റെ കൂടെ ആരോഗ്യ പാത്രത്തിലെ കാണുന്ന “ആരോഗ്യകരമായ പ്രോട്ടീനുകൾ” ഘടകം നിറവേറ്റാൻ ഉചിതമായ പരിപ്പ് വർഗ്ഗങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. മത്സ്യം, ഇറച്ചി കറി, അല്ലെങ്കിൽ മുട്ട മുതലായവയിൽ നിന്നും ‘പ്രോടീനുകളും’ ലഭിക്കും. ഇത്തരത്തിലുള്ള ആഹാരത്തിന്റെ കൂടെ കഷ്ണമാക്കിയ ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് അല്ലെങ്കിൽ മുന്തിരി അല്ലെങ്കിൽ മറ്റേതെങ്കിലും സീസണിൽ ലഭിക്കുന്ന പഴങ്ങൾ കൂടെ ചേർത്ത് കഴിക്കുന്നത് തികച്ചും അനുയോജ്യമാണ്.

റൊട്ടിയും പരിപ്പുകറിയും:  പരിപ്പ് കറി ( പ്രോടീൻ) അല്ലെങ്കിൽ മീൻ കറിയുടെ (വീണ്ടും പ്രോടീൻ) കൂടെ മൂന്ന് മുതൽ നാല് ചപ്പാത്തി അഥവാ റൊട്ടി (മൈദാ കൊണ്ടുണ്ടാക്കിയ ആല്ല) നമ്മുടെ പ്രതിദിന ഭക്ഷണമായി കഴിക്കാവുന്നതാണ്. ഇവയുടെ കൂടെ കഷ്ണം പഴവും കഴിക്കാം.

Brown Bread, Sandwich

നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് എന്തുകൊണ്ടാണ്?

ഇന്ത്യക്കാർ അവരുടെ ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും വേണ്ടത്ര പ്രാധാന്യം നല്കുന്നില്ല. എല്ലാ ഭക്ഷണത്തിലും കുറഞ്ഞ അളവിൽ പച്ചക്കറി ഉണ്ടാവുകയുള്ളു ചിലപ്പോൾ ഒട്ടും ഉണ്ടാവില്ല. ഇനി പഴവർഗ്ഗങ്ങൾ ആണെങ്കിലോ? ഒന്നിക്കൽ പേരിനുപോലും ഉണ്ടാവില്ല അല്ലെങ്കിൽ വളരെ അധികമായിരിക്കും.

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ആശയം കർശനമായി സ്വീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ താഴെ പറയുന്നവയാണ്:

 • കൊളസ്ട്രോൾ സൗഹൃദ എണ്ണകൾ ഉപയോഗിച്ച് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാൻ സാധിക്കും.
 • മനുഷ്യ ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ അനുകൂലമായ പ്രഭാവം ചെലുത്തുന്ന ഉയർന്ന നിലവാരമുള്ള കാർബോഹൈഡ്രേറ്റുകൾ (ധാന്യങ്ങൾ, ആരോഗ്യകരമായ പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ) കൂടുതൽ ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് അകന്ന് നിർത്തുന്നു.
 • നിങ്ങൾക്ക് ഇതിനകം ഒരു ഹൃദ്രോഗിയാണെങ്കിൽ, മരണനിരക്ക് അപകടങ്ങൾ കുറക്കുന്നു.
 • സാധാരണ ശരീരഭാരം നിലനിർത്തുകയും അമിത വണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു.
 • കുടൽ, ഉദരം, വൻകുടൽ എന്നി അവയവങ്ങളിലെ  അർബുദത്തിനെ തടയുന്നു.
 • ഭക്ഷണത്തിനു ശേഷം നിങ്ങൾക്ക് ക്ഷീണമുണ്ടാവില്ല.
 • ദിവസംതോറും എല്ലാ സമയവും നിങ്ങൾക്ക് ദീർഘനേരം ഊർജം ലഭിക്കുന്നു.
 • നിങ്ങൾ കഴിക്കുന്ന ഓരോ ആഹാര ഇനത്തിന്റെ കലോറിയുടെ ഉള്ളടക്കം കണക്കുകൂട്ടണ്ട ആവശ്യമില്ല കാരണം ഓരോ വ്യക്തികളുടെ ശരീരഭാരം വ്യത്യാസപ്പെട്ടിരിക്കുകയും അവരുടെ ഭക്ഷ്യ ആവശ്യങ്ങൾ ലിംഗം, വയസ്സ്, കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുകയും ചെയ്യും. ഈ രീതി പിന്തുടർന്ന് കൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ ഓരോ പ്രധാനപെട്ട ഭക്ഷണം, മുകളിലത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ആരോഗ്യകരമായ ഭക്ഷണ പാത്രവുമായി താരതമ്യം ചെയ്യുക. മേൽ വിവരിച്ച ചെറിയ വിശദാംശങ്ങൾ പോലും ഒഴിവാക്കരുതെന്ന് പ്രത്യേക കരുതലുകളും വേണം. ഇത് വീണ്ടും വലുതാക്കുന്നതിന് വേണ്ടി പാത്രത്തിലേക്ക് പുതിയ ഇനങ്ങൾ ചേർക്കുകയും അരുത്.

ഭക്ഷണത്തിന്റെ ശേഷം?

ആരോഗ്യകരമായ സമീകൃതാഹാരം ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമായി ആരോഗ്യകരമായ ഭക്ഷണ പാത്രത്തെ ചിന്തിക്കുക. കുട്ടിയുടെ ഉച്ചഭക്ഷണം ബോക്സിൽ പാക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ അത്താഴം വിളമ്പുമ്പോൾ എല്ലായ്‌പോഴും ഈ പാത്രത്തെ മനസ്സിൽ ചിത്രികരിക്കുക. ആരോഗ്യകരമായ ഒരു പാത്രത്തിൽ അടങ്ങിയിരിക്കാൻ ഒരു വിദഗ്ദ്ധ വഴികാട്ടിയായി ഇത് നിങ്ങളെ സഹായിക്കും. ഏതാനും ആഴ്ചത്തേക്ക് ആരോഗ്യ ഭക്ഷണ പാത്രത്തെക്കുറിച്ചുള്ള ആശയം പരീക്ഷിച്ച് നോക്കൂ, അത് നിങ്ങൾക്ക് എങ്ങനെ സഹായിച്ചെന്ന് എന്നെ അറിയിക്കുക. നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും ചുവടെ അറിയിക്കുക.

 

 

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുക. ആരോഗ്യകരമായ ഭക്ഷണ പാത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പ് വായിക്കാൻ beingthedoctor.com സന്ദർശിക്കുക.  നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കുക,  ഈ പേജ് നിങ്ങളുടെ ബ്രൗസറിൽ ബുക്ക്മാർക്ക് ചെയ്യാൻ  മറക്കരുത്! ആരോഗ്യകരമായ ഭക്ഷണ പാത്രത്തെ സംബന്ധിച്ച സംശയം നിങ്ങൾക്കുണ്ടെങ്കിൽ, ഇന്ന് തന്നെ ഡഫോഡിയിൽ ഒരു സൗജന്യ അക്കൗണ്ട് രജിസ്റ്റർ ചെയ്ത് ഞങ്ങളുടെ ഡോക്ടർമാരുമായി വിദഗ്ധ അഭിപ്രായം തേടുക. ഡോക്ടറുമായി എളുപ്പത്തിലും വേഗത്തിലും സംശയനിവാരണം നടത്താനായി, ഞങ്ങളുടെ ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക.

 

 

Leave a Comment

%d bloggers like this: